തുറിച്ചുന്തിയ കണ്ണില്‍ നിന്ന്
ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍
ജീവന്‍റെ ശേഷിപ്പ്.....
വരണ്ടു പൊട്ടിയ ചുണ്ടത്ത്
നനവ് തൊടീച്ച്
വേനലിന്‍റെ കനിവ്
കാലം കഴിഞ്ഞിട്ടും
കുംഭമൊഴിക്കാതെ
ആടിയുടെ ചതിവ്
ശോഷിച്ച ശരീരത്തിലും
ആസക്തി തീര്‍ത്ത്
മനുഷ്യന്‍റെ നെറിവ്
യുഗങ്ങളെ പാലൂട്ടിയൊരമ്മേ
ഇതു നിന്‍റെ ഒടുവ്
ഇനിയെത്തും പകല്‍
നിനക്ക് പട്ടട തീര്‍ക്കും
രാവ് ശവക്കച്ച വിരിക്കും
നാളത്തെ പുലരി തന്നെ
നിന്‍റെ ചിതക്ക് തീ കൊള്ളുത്തും....
അതിനു മുമ്പേ
എനിക്കുണ്ണണം
അനേകമാത്മാക്കളെ ഊട്ടിയ
നിന്‍റെ കൈകൊണ്ട്
ഒരുരുള ബലിച്ചോറ്