
പുലരി,
കടതിണ്ണയില്‍
അഴുക്കുപുരണ്ട കരിമ്പടം മാറ്റി
മൂരി നിവര്‍ത്തി
വെയില് നോക്കി
പല്ലിളിച്ചു
പകല്‍,
അലക്കിയിട്ടും അലക്കിയിട്ടും
അഴുക്കകലാത്ത
വിഴുപ്പും പേറി
കെട്ടിടനിലകള്‍ കയറിയിറങ്ങി
സന്ധ്യ,
ചെഞ്ചായം തേച്ച്
തെരുവോരത്തു
ഇരുളിനെ കാത്തു
കൈവീശി നിന്നു
രാവ്
ഇരുളില്‍ നിന്നും
നിഴല്‍ കടഞ്ഞ്
വിയര്‍പ്പുനീര്‍ നക്കി
ചോരയൂറ്റി