ഒരു പാട് എഴുതുന്ന
എഴുതിയതൊക്കെ അയച്ച് കൊടുക്കുന്ന
അയച്ച് കൊടുക്കുന്നതെല്ലാം
തിരിച്ച് വരുന്ന,വാശിയോടെ വീണ്ടും വീണ്ടും എഴുതുന്ന
കൂട്ടുക്കാരാ,
ഇന്നലെ സന്ധ്യയ്ക്ക്
ഞങ്ങളെ ഒക്കെ അമ്പരപ്പിച്ച്
നടു റോഡില്‍
നീ എഴുതി വെച്ച
കവിത
ഇന്നത്തെ എല്ലാ പത്രങ്ങളിലും
അച്ചടിച്ച് വന്നിരിക്കുന്നു....