
ഇല്ലായ്മയുടെ അടുക്കളപുരയില്‍
കടന്നു കൂടിയ മൂഷികന്
മിച്ചം വന്ന കപ്പകഷണവും
കരണ്ടു തീര്‍ക്കുന്നത് പോലെ
നീയെന്റെ ഗ്രാമത്തെ തിന്നു തീര്‍ക്കുന്നു.
വിശപ്പാറിയ മാര്‍ജരന്‍
മുന്നില്‍ ചാടിയ ഇരയെ
കൊല്ലാതെ കൊന്ന് രസിക്കും പോലെ
നീയെന്റെ സംസ്ക്കാരത്തെ
ഉന്മൂലനം ചെയ്യുന്നു..
നിന്റെ അണലീ ദംശനമേറ്റ്,
മെയ്യാകെ പൊട്ടിയൊലിച്ച്,
വികൃതയായ്, മൃതപ്രായയായ്
എന്റെ ഭാഷ...
നീ നീരുവലിച്ചൂറ്റി
നിര്‍ദയം കൊലച്ചെയ്ത്
ചതുപ്പില്‍ ചവിട്ടിയാഴ്ത്തിയ
എന്റെ പുഴ
ഞാനോ?
ഇപ്പോഴും
നിന്റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
ഭോഗാസക്തനായി,
വാലാട്ടി, റോന്തു ചുറ്റുന്നു