
പണ്ട്,
തൊടികള്‍ നിറയേ,
നല്ല മധുരമുള്ള
ഇളം പച്ച പുല്ലുകളായിരുന്നു.
എതോ അര്‍ദ്ധരാത്രിക്ക്
പടിഞ്ഞാറുനിന്നും വെട്ടിയ
ഇടിക്കാണ്, ചെറുകൂണുകള്‍
പൊട്ടിമുളച്ചത്.
ഇന്ന്,
തൊടികള്‍ നിറയെ,
നിരനിരയായ്
വിഷകൂണുകള്‍..
പ്രകൃതിയെയും കാലത്തേയും
വെല്ലുവിളിച്ച്,
തലയുയര്‍ത്തി .....