
ഇനിയൊരിക്കലും കല്ലെറിയില്ല
ഉണ്ണിവിരിയും മുമ്പേ തന്നെ
അന്ത്രുമാപ്ലക്ക് വിറ്റ്
കാശു വാങ്ങില്ല
പുരക്കു നേരെ നീണ്ടെന്നു
പറഞ്ഞ് കൈ വെട്ടില്ല
നാളെ തന്നെ ഊഞ്ഞാലിടാം
ചോട്ടില് തന്നെ ഉണ്ണിപുരകെട്ടാം
വേരായ വേരൊക്കെ ഉപ്പുവെച്ച്
നിറക്കാം*
അണ്ണാറകണ്ണനോടും വാലാട്ടികിളിയോടുമൊക്കെ
ചെങ്ങാത്തം കൂടാം
പുളിയന്‍ മാവേ....പുളിയന്‍ മാവേ....
കാലേ തന്നെ പൂക്കില്ലേ..?
ഉപ്പ് വെച്ച് കളിക്കുക: വേനലവധിക്കാലത്തെ ഒരു പ്രധാന കളിയായിരുന്നു..
Tags:
Share