
ചെറുമന് താമിക്കൊപ്പം
പടിഞ്ഞാറേ പുഴ!
മൊയ്തീന്‍ക്കയുടെ കൂടെ
കട കട കാളവണ്ടി
വറീത് മാപ്ലക്കൊപ്പം
മേരി മാതാ ടാക്കീസ്
ഗാന്ധിയന്‍ അപ്പുമാഷക്കൊപ്പം
ശാരദാംബിക മലയാളം മീഡിയം
സഖാവ് കരുണേട്ടനൊപ്പം
മണപ്പാട്ടെ പാടശേഖരം
ചിരുതേയിയമ്മകൊപ്പം
മാമ്പഴക്കാലം
നാരായണന് നമ്പൂതിരിക്കൊപ്പം
വേട്ടേക്കരന് കുന്ന്
...........................
............................
.........................
ഇനി പറയു,
മരിച്ചവര്‍ ഒന്നും കൂടെ
കൊണ്ട് പോകുന്നില്ലെന്ന്
ആരാണു പറഞ്ഞത്?