
അന്തിക്ക്
ദേഹാസകലം മഞ്ഞള്‍ തേക്കും
രാവില്‍
നിലാ വെണ്ണ നെറുകില്‍ പൊത്തി
മുടി വേറെടുക്കും
ഏഴര വെളുപ്പിന്
തെളിന്നീരില്‍, വിസ്തരിച്ച്
കുളി
ഉലരാത്ത മുടിനിറയെ
കണ്ണാന്തളി ചൂടും
ചെമ്മേഘങ്ങളില്‍ വിരല്‍ തൊട്ടു
നീട്ടി കുറി വരക്കും
പ്രാണന്റെ ചെറു മിടിപ്പുകള്‍ പോലും
നിന്റെ പ്രശാന്തതയില്‍ നിന്ന്
ചിറകടിച്ചുയരുന്നത്
പ്രകൃതി വിസ്മയത്തോടെ
നോക്കി നില്ക്കും...
അല്ലാ....,
ഇപ്പോള്‍ നീ ഏതെണ്ണയാ തേക്കുന്നത് ?
ഏത് വെള്ളത്തിലാ കുളിക്കുന്നത്
മുടി മുക്കാലും പോയല്ലോ
ബാക്കി ഉള്ളതെല്ലാം നരച്ചല്ലോ ....