Sunday, June 26, 2011

മഴ കാണുന്ന പെണ്‍കുട്ടികള്‍




ഓരോ മഴ പെയ്യുമ്പോഴും
ജനല്‍ പാളി തുറന്ന്,
പെയ്തിറങ്ങുന്ന ഓരോ തുള്ളിയിലും
പ്രണയം കണ്ട്,
സ്വപ്നം നെയ്യുന്ന പെണ്‍കുട്ടീ .....

അകലെ,
നിന്റെ അതേ പ്രായത്തില്‍ ഒരുവള്‍
കടല്‍ വക്കിലെ കൂരയിലിരുന്നു
മഴയെ നോക്കി പിറുപിറുക്കുന്നത്
എന്തായിരിക്കും ?

10 comments:

  1. ee oro thulliyum anu kadayali marunnathu ennoth aval samadanikkum...asamsakal...
    keniyilakki kalanjallo..

    hai...njan... puthiya alla.... pradeep .kusumbu parayanvendi vannatha
    edyke enne onnu nokkane...
    venamengil onnu nulliko....
    nishkriyan

    ReplyDelete
  2. വിത്ത്‌ മുളയ്ക്കാന്‍ മഴ പെയ്യണം എന്ന് ഒരാള്‍ പ്രാര്‍ഥിക്കുമ്പോള്‍ വിളപ്പൂക്കള്‍ പൊഴിഞ്ഞു പോവാതിരിക്കാന്‍ മഴ പെയ്യല്ലേ എന്ന് പ്രാര്‍ഥിക്കുന്ന മറ്റൊരാള്‍. ജീവിതം സുഖകരം ആവുമ്പോഴാണ് മൃദുല വികാരങ്ങള്‍ കടന്നുവരുന്നത്. വിശപ്പകലാത്ത വയറിന് ആഹാരത്തെക്കാള്‍ വലുതല്ല മറ്റൊന്നും. ചുരുങ്ങിയ വരികളില്‍ ഒതുക്കി പറഞ്ഞു. നല്ലത്.

    (ഈ നിഷ്ക്രിയന്‍ പുതിയ ആളാ എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറെ നാളായല്ലോ, ഇതുവരെ പഴകിയില്ലേ? പാമ്പും പഴയതാ നല്ലതെന്നാ.)

    ReplyDelete
  3. ആരെങ്കിലും “നെയ്ത സ്വപ്നം ”കൊണ്ട് ഈ വീടിന്റെ കൂര മേഞ്ഞിരുന്നുവെങ്കിൽ എന്നായിരിക്കും പണക്കാർക്ക് മഴ ആഘോഷം അല്ലാത്തവർക്ക് മഴ പേടി സ്വപ്നം. എനിവേ ഗുഡ്

    ReplyDelete
  4. കടയില്‍ (കടലിലും )പോയ കുട്ടി(കുട്ടന്‍ ) തിരിച്ചു വന്നില്ലല്ലോ എന്ന് !

    ReplyDelete
  5. നെയ്ത സ്വപ്‌നങ്ങള്‍ മഴയില്‍ ഒലിച്ചും കുതിര്‍ന്നും പൂവരുതെ എന്ന് പ്രാര്‍തിക്കുകയാവും.

    ReplyDelete
  6. ariyilla...ennaalum avalum evideyo mazhaye snehikkunnundaavum...

    ReplyDelete
  7. Ente kavilil chalidunna kannuneer thullikalude bhangi ninakkillennum aavam.....

    ReplyDelete