Monday, July 18, 2011

കസേരകള്‍




വീടിനുള്ളില്‍
പുതിയ കസേരകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു.

പിഞ്ചു കുഞ്ഞിനെക്കാളും
മൃദുവായ കുഷ്യനോട് കൂടിയത് ,

ഇരിപ്പിടമായും
കിടക്കയായും
ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നത്‌,

സൗകര്യം പോലെ
നിവര്‍ത്താനും ചുരുക്കാനും
കഴിയുന്നത്‌ ,

സ്വിച്ച് ഇട്ടാല്‍
പതിയെ ഊഞ്ഞാലാട്ടുന്നത്

സിംഹാസനം പോലെ
തലയെടുപ്പുള്ളത്.

അവള്‍ പറയുന്നത് ശരിയാണ്
വലിച്ചെറിയണം,
വിരുന്നുകാര്‍ കാണാതെ ,
അകമുറിയിലൊളിപ്പിച്ച,
ഒറ്റക്കാലൊടിഞ്ഞ
രണ്ട് കസേരകളും......

11 comments:

  1. വലിച്ചെറിയാനുള്ളതെല്ലാം വലിച്ചെറിഞ്ഞ് കഴിയുമ്പോള്‍ വലിച്ചെറിയാന്‍ നമ്മളുംക്കൂടിമാത്രം ബാക്കിയാക്കും
    ആശംസകള്‍.

    ReplyDelete
  2. ഒന്നുകില്‍ പുരാവസ്തു സൂക്ഷിക്കുന്ന പോലെ സൂക്ഷിക്കും അല്ലെങ്കില്‍ വലിച്ചെറിയും. പഴയതാകുന്നത് വരെ
    ഒന്നും ആരും തിരിച്ചറിയുന്നില്ല......

    ReplyDelete
  3. പിഞ്ചു കുഞ്ഞിനെക്കാളും മൃദു ലമായത് .... ഉള്ളില്‍ ഒരു പിടച്ചില്‍ .കാലൊടിഞ്ഞത് രണ്ടെണ്ണം പിന്നെയും ഒരു ആന്തല്‍ ....

    ReplyDelete
  4. പുതിയതുമാത്രമേ വേണ്ടൂ... പഴയതൊന്നും വേണ്ട എന്നായി മാഷേ....കവിത ഇഷ്ടമായി.
    skjayadevan.blogspot.com

    ReplyDelete
  5. പുതു മോടികളുടെ കടന്നുകയറ്റത്തെ നന്നായി വരച്ചു കാട്ടി .. Manoj ji ...അഭിനന്ദനങ്ങള്‍

    ReplyDelete
  6. മോഡലുകള്‍ മാറിയേക്കാം......
    സൗകര്യങ്ങള്‍ കൂടുതലുമുണ്ടാകാം........
    പക്ഷെ ആ പാവം കാലൊടിഞ്ഞ കസേരകളുടെ അത്രേ വരുമോ......?

    ReplyDelete
  7. ഈ കാലൊടിഞ്ഞ രണ്ടു കസേരകള്‍ പെരുകുന്നുണ്ട്........
    ചിലര്‍ വലിച്ചെറിയുന്നു........
    വേറെ ചിലര്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ ഒളിപ്പിക്കുന്നു.......
    കാലൊടിയുവോളം താങ്ങിയിരുത്തിയതെന്നു ആരും ഓര്‍ക്കുന്നില്ല.......

    ReplyDelete