Tuesday, February 21, 2012

പാരായണം

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രപാരായണം ചെയ്യുന്നു,
മദ്ധ്യാഹ്നവെയില്‍.....

ആരയോ പേടിച്ച്
എവിടെയോ ഒളിച്ചിരുന്ന
കരിമൂര്‍ഖന്‍
പത്തി വിടര്‍ത്തി,
നെല്ല് ചികയുകയായിരുന്ന
കോഴിയമ്മയിലേക്ക്....

നെല്ലിത്തയ്യോട് ചേര്‍ന്നിരുന്ന്,
കിസ പറയുകയായിരുന്ന കാറ്റ്,
ഡാര്‍വ്വിനെ പഠിക്കുകയായിരുന്ന
വെള്ളരി പ്രാവിലേക്ക് ....


ഏറുകൊണ്ടും,പട്ടിണിക്കിടന്നും
ചാവാറായ ചാവാലി നായ
ഇളം പുല്ലു രുചിച്ചുകൊണ്ടിരിക്കുന്ന
നന്ദിനിക്കുട്ടിയിലേക്ക് .....

കിട്ടാന്‍ പോകുന്ന മുള്ളിന്‍റെ
രുചിയോര്‍ത്ത് ,
കൈ നുണഞ്ഞിരുന്ന കണ്ടന്‍
വിറളിപിടിച്ച്, കാക്ക പറ്റത്തിലേക്ക് ...

ഓലത്തുഞ്ചത്ത് ,
കൊട്ടുവായിട്ടിരുന്ന പ്രാപ്പിടിയന്‍
മണ്ണുവാരി കളിച്ചിരിക്കുന്ന
അണ്ണാറക്കണ്ണനിലേക്ക് ....

മാഞ്ചോട്ടിലെ
ചാരുക്കസേരയില്‍ കിടന്ന്,
ഉച്ചത്തില്‍ പത്രം വായിച്ചു ,
രസിച്ചിരിക്കയാണ് , ഇപ്പോഴും .
മദ്ധ്യാഹ്നവെയില്‍.....

4 comments:

  1. സഞ്ചരിക്കട്ടെ ...അങ്ങനെ...അങ്ങനെ, ജീവിത സഞ്ചാരം...

    ReplyDelete
  2. നല്ല കവിത,മനോജ്‌.
    'ഉച്ചത്തില്‍' എന്നാ വാക്ക് ഒഴിവാക്കാം എന്ന് തോന്നി.

    ReplyDelete
  3. നന്ദി.. തീര്‍ച്ചയായും ശ്രദ്ധിക്കാം

    ReplyDelete
  4. മാഞ്ചോട്ടിലെ
    ചാരുക്കസേരയില്‍ കിടന്ന്,
    ഉച്ചത്തില്‍ പത്രം വായിച്ചു ,
    രസിച്ചിരിക്കയാണ് , ഇപ്പോഴും .
    മദ്ധ്യാഹ്നവെയില്‍.....
    നന്നായിട്ടുണ്ട്..... ആശംസകള്‍

    ReplyDelete