Wednesday, February 19, 2014

അച്ചടി



ഒരു പാട് എഴുതുന്ന 
എഴുതിയതൊക്കെ അയച്ച് കൊടുക്കുന്ന 
അയച്ച് കൊടുക്കുന്നതെല്ലാം 
തിരിച്ച് വരുന്ന,
വാശിയോടെ വീണ്ടും വീണ്ടും എഴുതുന്ന 
കൂട്ടുക്കാരാ,

ഇന്നലെ സന്ധ്യയ്ക്ക് 
ഞങ്ങളെ ഒക്കെ അമ്പരപ്പിച്ച് 
നടു റോഡില്‍ 
നീ എഴുതി വെച്ച 
കവിത 
ഇന്നത്തെ എല്ലാ പത്രങ്ങളിലും 
അച്ചടിച്ച് വന്നിരിക്കുന്നു....

14 comments:

  1. രക്തംകൊണ്ടെഴുതിയ കവിത!

    ReplyDelete
  2. ഏതോ ഒരു കൂട്ടുകാരനെപ്പറ്റിയാണിതെന്ന് കരുതുന്നു.

    ReplyDelete
  3. നടുറോഡിലെ കവിതകൾ!

    നല്ല കവിത

    ശുഭാശംസകൾ......

    ReplyDelete
  4. മനസ്സില്‍ കനല്‍ കോറിയ
    ആ വരികളിപ്പഴും
    ഹൃദിസ്ഥ മാണ്
    കണ്‍നിനവില്‍....rr

    ReplyDelete
  5. അച്ചടിച്ചു വന്നപ്പോൾ കാണാൻ കൂട്ടുകാരാൻ ഇല്ലാതായി അല്ലെ? കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  6. മരണം കൊണ്ടെഴുതിയ കവിത

    ReplyDelete
  7. മരണം കൊണ്ടെഴുതിയ കവിത

    ReplyDelete
  8. ഹൊ... അസാധ്യം.... കുഞ്ഞി വാക്കിൽ ഒരു കുരുതിക്കളം...

    ReplyDelete
  9. ഹൊ... അസാധ്യം.... കുഞ്ഞി വാക്കിൽ ഒരു കുരുതിക്കളം...

    ReplyDelete
  10. ഹൊ... അസാധ്യം.... കുഞ്ഞി വാക്കിൽ ഒരു കുരുതിക്കളം...

    ReplyDelete
  11. ഹൊ... അസാധ്യം.... കുഞ്ഞി വാക്കിൽ ഒരു കുരുതിക്കളം...

    ReplyDelete