Monday, January 12, 2009

...പുഴ....തുറിച്ചുന്തിയ കണ്ണില്‍ നിന്ന്
ഒലിച്ചിറങ്ങുന്ന നീര്‍ച്ചാലുകള്‍
ജീവന്‍റെ ശേഷിപ്പ്.....

വരണ്ടു പൊട്ടിയ ചുണ്ടത്ത്
നനവ് തൊടീച്ച്
വേനലിന്‍റെ കനിവ്

കാലം കഴിഞ്ഞിട്ടും
കുംഭമൊഴിക്കാതെ
ആടിയുടെ ചതിവ്

ശോഷിച്ച ശരീരത്തിലും
ആസക്തി തീര്‍ത്ത്
മനുഷ്യന്‍റെ നെറിവ്

യുഗങ്ങളെ പാലൂട്ടിയൊരമ്മേ
ഇതു നിന്‍റെ ഒടുവ്

ഇനിയെത്തും പകല്‍
നിനക്ക് പട്ടട തീര്‍ക്കും
രാവ് ശവക്കച്ച വിരിക്കും
നാളത്തെ പുലരി തന്നെ
നിന്‍റെ ചിതക്ക് തീ കൊള്ളുത്തും....

അതിനു മുമ്പേ
എനിക്കുണ്ണണം
അനേകമാത്മാക്കളെ ഊട്ടിയ
നിന്‍റെ കൈകൊണ്ട്
ഒരുരുള ബലിച്ചോറ്

12 comments:

 1. appo manoj bhai thudangeele blog
  aadyathe comment irikkatte ippo
  vaayichu details pinne parayaam

  ReplyDelete
 2. namukkanyamayikkondirikkunna puzhakale samrakshikkan ee kavitha upakarikkumenkil manojinaswasikkam.......ishtamayi..........

  ReplyDelete
 3. “അമ്മേ നിളാദേവീ...പണ്ടു ഞാൻ പൈതലായ്‌ നിൻ‌മടിത്തട്ടിൽ നീന്തിത്തുടിയ്ക്കവേ...”
  ഈ വരികൾ ഒന്നുകൂടി ഓർത്തു.

  ReplyDelete
 4. 'പുഴ' വളരെയിഷ്ടമായി!!!
  പലരായി പല കാലങ്ങളിലായി പാടിപ്പതിഞ്ഞ പുഴയുടെ
  താമ,താപ,ശോഷിപ്പുകളെക്കുറിച്ച്,
  വ്യക്തമായ ധാരണകളോടെ,
  ഉറച്ചതും അതേസമയം ലളിതവുമായ
  ഒരു ഭാഷ രൂപപ്പെടുത്തി,
  വരണ്ടും തിരണ്ടും ഒഴുകുന്ന
  പുഴയുടെ,
  മുറിയാത്ത ജീവതാളം പോലെ
  ഒഴുകുന്നുണ്ടീ കവിത!!!

  വളരെ ലളിതവും അതേസമയം ആസ്വാദകന്റെ
  സ്പന്ദനവുമായി ആഴത്തില് ലയിക്കുകയും ചെയ്യുന്നുണ്ട്
  'പുഴ'യിലെ ഓരോ വളവ്തിരിവുകളും‍

  കവിക്ക് പുഴകളെപ്പോഴും കനവിന്റെ
  ഒടുങ്ങാത്ത കനിവാണ്...
  അക്ഷരതാളങ്ങളുടെ സ്പന്ദന മാന്ത്രികതയിലേക്ക്
  ഒഴുകുന്ന വറ്റാത്ത നിനവാണ്...

  വരണ്ട അടിത്തട്ടുകളില്‍ ഇനിയും മോക്ഷം കാത്ത് കിടക്കുന്ന
  അനേകം കരുപ്പൊലിപ്പുകള്‍
  ഉള്ളപ്പോള്‍ കവിതയുടെ വേരുകള്‍ ഒരിക്കലും
  ദാഹജലം കിട്ടാതെ വരളുകയില്ല.....

  "യുഗങ്ങളെ പാലൂട്ടിയൊരമ്മേ
  ഇതു നിന്‍റെ ഒടുവ്"

  എന്നു നിരാശപ്പെടേണ്ട..
  കവിയുടെ കൈതൊട്ടാല്‍ കിനിയാന്‍ പാകത്തിലുള്ള
  ഉറവയുടെ കനിവുകള്‍ ഇനിയുമൊരുപാടുണ്ടാകും...
  ഓരോ തരിശു ചാലുകളിലും....
  ആശംസകള്‍....

  ReplyDelete
 5. മനോജ്‌ നന്നായി എഴുതുന്നുണ്ട്‌ തുടരണം എല്ലാ ആശംസകളും

  ReplyDelete
 6. ഇനിയെത്തും പകല്‍
  നിനക്ക് പട്ടട തീര്‍ക്കും
  രാവ് ശവക്കച്ച വിരിക്കും
  നാളത്തെ പുലരി തന്നെ
  നിന്‍റെ ചിതക്ക് തീ കൊള്ളുത്തും....

  അതിനു മുമ്പേ
  എനിക്കുണ്ണണം
  അനേകമാത്മാക്കളെ ഊട്ടിയ
  നിന്‍റെ കൈകൊണ്ട്
  ഒരുരുള ബലിച്ചോറ്

  ഇതുവഴി പോയിരിന്നു... ഓര്‍മ്മകളില്‍ തങ്ങി നില്ക്കുന്ന വരികള്‍... നിളയോടെനിക്ക് പ്രണയമാണ്...

  ReplyDelete
 7. യുഗങ്ങളെ പാലൂട്ടിയൊരമ്മേ
  ഇതു നിന്‍റെ ഒടുവ്

  nannayi

  ReplyDelete
 8. എത്ര കവികളുടെ കണ്ണുനീര്‍ നിനക്കായി നീളേ...

  ReplyDelete
 9. പ്രതിഭയുള്ളവര്‍ ഇങ്ങിനെയാണ്‌... അവര്‍ എത്ര പറഞ്ഞു പഴകിയ പ്രമേയത്തേയും തണ്റ്റെ സര്‍ഗ്ഗാത്മകതയുടെ മാന്ത്രികവടികൊണ്ട്‌...ജീവന്‍ വയ്പ്പിക്കും. ഈ കവിത അവതരണവും ശൈലീഗുണവും കോണ്ട്‌ മികച്ചു നില്‍ക്കുന്നു.

  ReplyDelete