കാറ്റേ.....
ഇങ്ങനെ പിറുപിറുക്കാതെ
എന്റെ ചെമ്പകതൈ പിഴുതെടുത്തതിനല്ലേ
ചീത്തപറഞ്ഞത്?
പകരം നീ എത്ര തവണ
എന്റെ ജനാല കൊട്ടിയടച്ചു?
മേശപ്പുറത്തെ കുത്തിക്കുറിപ്പുകളെല്ലാം
വലിച്ച് താഴെയിട്ടു?
മാഞ്ചില്ല കുലുക്കി
പൂവെല്ലാം കൊഴിച്ചു?
മഴയെ കൂട്ടുപിടിച്ച്
കുട തട്ടിതെറിപ്പിച്ചു
ഞാന്‍ എന്തെങ്കിലും പറഞ്ഞോ?
എനിക്കറിയാം
നിന്റെ നോട്ടം അയല്‍ വീട്ടിലെ
റോസാച്ചെടിയിലാണ്..
അതിലെങ്ങാനും തൊട്ടാല്‍
കാറ്റേ, നിന്റെ ചെവി ഞാന്‍ പൊന്നാക്കും
അതവിടെ ഇതളും നീട്ടി
നിന്നോട്ടെ, പാവം!!!
കുഞ്ഞിന്റെ കൊഞ്ചല് പോലെ എങ്കിലും പറയാതെ പറയുന്നു .....
ReplyDeleteഎനിക്കറിയാം
ReplyDeleteനിന്റെ നോട്ടം അയല്‍ വീട്ടിലെ
റോസാച്ചെടിയിലാണ്..
ഉം...... കൊള്ളാം
അയല്‍വീട്ടിലെ പനിനീര്‍ച്ചെടി...
ReplyDeleteഇതളടരാതെ നില്ക്കട്ടെ,
വിശുദ്ധമായി,
ദുര്‍വിചാരത്തിന്റെ ഒരു കാറ്റുപോലും തട്ടാതെ.
എന്റെയും നിന്റെയും നോട്ടം
ReplyDeleteഒന്നിലേക്കാകുമ്പോള് .........
ഇതിനു കമന്റ് എഴുതിയിലെങ്ങില് ...പിന്നെ എന്തിനാ ...ഈ ബ്ലോഗ് ..
ReplyDeleteവളരെ നല്ലത് ..ഒത്തിരി ഇഷ്ട്ടായി ...ചിലപ്പോ കാറ്റു നമ്മളെ കരയിക്കും അല്ലെ ചിരിപ്പിക്കും
വല്ലാത്ത സാദനം തന്നെ ....
സ്നേഹത്തോടെ
പ്രദീപ്
എനിക്കറിയാം
ReplyDeleteനിന്റെ നോട്ടം അയല്‍ വീട്ടിലെ
റോസാച്ചെടിയിലാണ്..
നന്ദി...
ReplyDeleteഎല്ലാര്ക്കും ...
:) :)
ReplyDelete