Sunday, July 10, 2011

തേവിടിശ്ശി പൂവ്




തേവിടിശ്ശി പൂവേ ,
ഉള്ളതെല്ലാം പുറത്തു കാണിച്ച്
വേലിക്കല്‍ , നിന്റെയാ നില്‍പ്പ് !

ഒന്ന് തൊട്ടാല്‍ മതി
കിടപ്പറയോളം കൂടെ പോരും
നിന്റെ മണം!

നിന്റെ നിറം . ഹോ !
പശുനെ ചവിട്ടിക്കാന്‍ പോകുമ്പോള്‍
വനജേച്ചിയില്‍ കാണാറില്ലേ ?
അത് ഒന്നുമല്ലന്നേ ....

എത്ര നോക്കി നിന്നിട്ടുണ്ട് ,
മെലിഞ്ഞ അരക്കെട്ടില്‍
ചുറ്റി വരിഞ്ഞ്‌, നട്ടുച്ചക്കുള്ള
മഞ്ഞ ചേരയുടെ കളി ! !

ഇന്നിപ്പോള്‍ എന്തേ ?
കാടും തൊടിയും ഇല്ലാത്തത് കൊണ്ടാണോ
വീട്ടു മുറ്റത്തെ പൂച്ചട്ടിയില്‍ ?

ചിലയിടത്
മഞ്ഞച്ച് ,
ചിലയിടത്ത് വെളുത്ത്‌
ചിലയിടത് ചോന്ന്
ചിലയിടത്ത് നീലച്ച്...

ഉം .........

എന്നാലും
എന്റെ തേവിടിശ്ശി പൂവേ,
നിന്റെയാ നില്‍പ്പ്,
നിന്റെയാ മണം , നിന്റെയാ നിറം ...
പിന്നെ..............

-- തേവിടിശ്ശി പൂവ് : അരി പൂവ്, കൊങ്ങിണി പൂവ്, കമ്മല്‍ പൂവ്

6 comments:

  1. ചിലയിടത്
    മഞ്ഞച്ച് ,
    ചിലയിടത്ത് വെളുത്ത്‌
    ചിലയിടത് ചോന്ന്
    ചിലയിടത്ത് നീലച്ച്...

    ReplyDelete
  2. തേവിടിശ്ശി പൂവേ ,
    ഉള്ളതെല്ലാം പുറത്തു കാണിച്ച്
    വേലിക്കല്‍ , നിന്റെയാ നില്‍പ്പ് !
    വനജേച്ചിയില്‍ കാണാറില്ലേ ?
    അത് ഒന്നുമല്ലന്നേ ....

    ഹോ..കൊള്ളാം മനോജ്.നന്നായിട്ടുണ്ട്

    ReplyDelete
  3. വളരെ നന്നായിട്ടുണ്ട് ഭാവുകങ്ങള്‍ ...
    സ്നേഹത്തോടെ ....
    പ്രദീപ്‌

    ReplyDelete
  4. വ്യത്യസ്തമായ എഴുത്ത് .........

    ReplyDelete
  5. ഒടിച്ചുത്തിയോളം ചന്തവും സുഗന്ധവുമുള്ള കവിത !

    ReplyDelete