ഓര്‍മ്മയില്‍ തങ്ങി നില്‍പ്പുണ്ട്
പറയന്റെ പറമ്പില്‍ നിന്ന്
വെള്ളുത്തേടത്തേയ്ക്കും
അവിടെ നിന്ന് മനക്കിലേയ്ക്കുമുള്ള
നിന്റെ ശരവേഗപ്പാച്ചില്‍ .
പത്തി വിരിച്ച
ചീറിയടുത്ത ചിത്രവര്‍ണ്ണനെ
നീ ഒറ്റയടിക്ക് തീര്‍ത്തിട്ടുണ്ട് .
ആഞ്ഞില് കടഞ്ഞ
മരയഴി തകര്‍ത്ത്
കോഴി പറ്റങ്ങളെയെല്ലാം
മോചിപ്പിച്ചിട്ടുണ്ട്
കമ്മ്യുണിസ്റ്റ് പച്ചകളും
തിരുത്താളി വള്ളികളും നിറഞ്ഞ
ആവാസ കേന്ദ്രം സംരക്ഷിക്കാന്‍
വാഴത്തോട്ടത്തിലേക്ക്
വീറോടെ ജാഥ നയിച്ചിട്ടുണ്ട്
എല്ലാം ശരി തന്നെ..
ഇന്നീ പഞ്ചായത്ത് റോഡില്‍
നമ്പര്‍ പ്ലേറ്റില്ലാ
വാഹനമിടിച്ച്
ചത്ത് മലച്ചു കിടക്കുമ്പോള്‍
പ്രിയ ചെങ്കീരി
നിന്റെ വേഗത, ശൂരത, കൂര്‍മ്മത
എന്നിവക്കെല്ലാമപ്പുറം
നീ പഠിക്കേണ്ടിയിരുന്നു
ആധുനികലോകത്തിന്റെ
ഉത്തരാധുനികസമയതാളം
നീ പഠിക്കേണ്ടിയിരുന്നു
ReplyDeleteആധുനികലോകത്തിന്റെ
ഉത്തരാധുനികസമയതാളം
ഇഷ്ടായി സുഹൃത്തെ ..ആശംസകള്‍
എല്ലാം ശരി തന്നെ..
ReplyDeleteellam nashtapettavante vedana
എത്ര ശരി!
ReplyDeleteഅതെ പഠിക്കാത്ത പാഠങ്ങള്‍ പലപ്പോഴും വിനയാകുന്നു .
ReplyDeleteനന്നായി എഴുതി...... ആശംസകള്‍
ReplyDeleteമനോജേട്ടാ,
ReplyDeleteകവിത കൊള്ളാം
നീ പഠിക്കേണ്ടിയിരുന്നു
ReplyDeleteആധുനികലോകത്തിന്റെ
ഉത്തരാധുനികസമയതാളം
:(
ഉള്ളിലെ പ്രകൃതിസ്നേഹം എല്ലാ കവിതകളിലും സ്ഫുരിക്കുന്നുണ്ടല്ലോ ....ആശംസകള്‍
ReplyDelete