Thursday, May 24, 2012

മത്തവള്ളി





വെയില് മുഴവന്‍ കൊണ്ടാ

കിളച്ചത് ,

ഇല്ലാത്ത കാശിറക്കിയാ

നനവും വളവും കൊടുത്തത്

വിയര്‍പ്പുരുക്കി തൂവിയാ

പരിപാലിച്ചത്

പുരക്കു വെച്ചത് എടുത്താ

പന്തലിട്ടത്

എന്നിട്ടിപ്പോ എന്തായി ?.

വേലിയും മതിലും ചാടി

അങ്ങേ പറമ്പിലെ

ചാമ്പ മരത്തെ ചുറ്റി

പൂവിട്ടു നില്‍ക്കുന്നു

എന്റെ സ്വന്തം മത്തവള്ളി

10 comments:

  1. എന്നിട്ടിപ്പോ എന്തായി ?.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. അപ്പുറത്ത് കായ്ച്ചാലും അവകാശം നമുക്ക് തന്നെയല്ലേ...? ആണോ...? (മത്തവള്ളി പോലെ ഭാവനയും എങ്ങെങ്ങോ പടരുന്നു)

    ReplyDelete
  4. വേലിചാടുന്ന മത്തന്......

    ReplyDelete
  5. മധുരമെങ്കില്‍ ചാമ്പയുടെ തണലും നടുവുള്ക്കുമ്പോള്‍ മൂത്തമത്തന് തുണയാകും!

    ReplyDelete
  6. രസകരമായ കുഞ്ഞു വരികള്‍...

    ReplyDelete
  7. വേലി ചാടുന്ന മക്കള്‍ക്കായി............നല്ലൊരു മത്തന്‍ കവിത.

    ReplyDelete
  8. namal valarthuna makal polum namuku anyamayi theerunu namudethayi e lokathu enthengilum undo..... nanyirikunu e kavitha

    ReplyDelete