Wednesday, September 23, 2009

***അന്നും ഇന്നും***




അന്ന്
അവന്‍റെ പ്രണയം
രക്തത്തിലലിഞ്ഞെന്നു കരുതിയാണ്
കൈ ഞരമ്പ് മുറിച്ചത്

ഒഴുകിയിറങ്ങുന്ന രക്തതുള്ളികളില്‍
കാളകൂടം പോലെ പ്രണയം നുരഞ്ഞു
പൊന്തിയിരുന്നു...

അസ്വസ്ഥതകള്‍ നിറഞ്ഞ്
ഉറക്കമില്ലാത്ത രാവുകളില്‍
കോറിയിട്ട, കണ്ണിരു വീണ്
പടര്‍ന്ന അക്ഷരങ്ങളിലൂടെ
ലോകം എന്‍റെ പ്രണയത്തെ ഊറ്റിക്കുടിക്കും
എന്ന് കരുതിയാണ്
ഡയറി കത്തിച്ചു കളഞ്ഞത്.....

ഇരുട്ടുമാത്രമുള്ള മുറിയില്‍
ശൂന്യതക്കും ഏകാന്തതക്കുമൊപ്പം
വേഴ്ച നടത്തിയതിനാണ്
മനോരോഗിണിയെന്നു മുദ്രകുത്തപെട്ടത്

ഇന്ന്,
ഒരു സ്നേഹമരത്തിന്‍റെ തണലില്‍
അരുമക്കിടാങ്ങളുടേ വാത്സല്യചൂടില്‍
മനസ്സ് നിറഞ്ഞിരിക്കുമ്പോഴും
ഇടതു കൈത്തണ്ടയിലെ ചെറുമുറിപ്പാടിലൂടെ
പ്രണയം പല്ലിളിക്കുന്നു......
മറവിയെ കാര്‍ന്നു തിന്ന്,
വഞ്ചനയുടെ മുഖവുമായി
അതെന്നെ പരിഹസിക്കുന്നു

11 comments:

  1. അതിമനോഹരം.. ഒത്തിരി ഇഷ്ടപ്പെട്ടു..


    (ലാസ്റ്റ് വരിയില്‍ അതന്നെ.. ആണോ അതെന്നെ.. ആണോ ശരി.?)

    ReplyDelete
  2. നന്ദി സര്‍...ഞാന്‍ തെറ്റ് തിരുത്തി

    ReplyDelete
  3. പടം എനിക്ക് ക്ഷി പിടിച്ചു.വരികള്‍ എന്റെ കഷണ്ടിയില്‍ കയറുന്നില്ല.

    ReplyDelete
  4. ഇങ്ങനെ ഒരനുഭവം ഉണ്ടെന്നു തോന്നുന്നു..
    മറവിയെ ഇന്നുവരെ ഒരു മുറിവും കാർന്നു തിന്നിട്ടില്ല.
    മറവി ഒരു പക്ഷേ ഏതു മുറിവുകളേയും കാർന്നു തിന്നും..
    മറവി ഒരു അനുഗ്രഹമാകുന്നു.
    വിഷമിക്കണ്ട.

    it'll be better to remove WORD VARIFICATION..

    ആശംസകൾ.

    ReplyDelete
  5. തികച്ചും വൈയ്യക്തികമായ ഒരു പ്രമേയം അനുഭവത്തിന്‍റെ തീഷ്ണത ഒട്ടും ചോരാതെ വരികളില്‍ നിറച്ചു വച്ചിരിക്കുന്നു. ഈ ആത്മാവിന്‍റെ പര്‍ദേവനങ്ങള്‍ക്കും അതിന്‍റേതായ ഒരു സാമൂഹിക തലം ഉണ്ടെന്ന്‌ സൂക്ഷമമായി പരിശോധിച്ചാല്‍ കാണാന്‍ കഴിയും. ഇത്തരം മുറിപ്പാടുകള്‍ കൈത്തണ്ടയുലും മനസ്സിലുമായി കൊണ്ടു നടക്കുന്ന ഒരുപാടു യുവത്വങ്ങള്‍ നമ്മുക്കു ചുറ്റുമുണ്ട്‌. ഇവര്‍ ഈ കവിത വേദനയോടെ വായിക്കുമായിരിക്കും.

    ReplyDelete
  6. ഇരുട്ടുമാത്രമുള്ള മുറിയില്‍
    ശൂന്യതക്കും ഏകാന്തതക്കുമൊപ്പം
    വേഴ്ച നടത്തിയതിനാണ്
    മനോരോഗിണിയെന്നു മുദ്രകുത്തപെട്ടത്
    കള്ളന്‍ മാര്‍ വെറുംകാട്ടുകള്ളന്‍ മാര്‍

    ReplyDelete
  7. വളരെ അധികം ഇഷ്ടപ്പെട്ടു. എങ്കിലും മനസ്സില്‍ ഒരു ചോദ്യം ബാകിയാകുന്നു. വഞ്ചന തിളങ്ങുന്ന ആ മിഴികള്‍ക്ക് മുന്‍പില്‍ ഒരു പുഞ്ചിരിയോടെ ജീവിക്കുന്നതല്ലായിരുന്നോ ഒന്നുകൂടി ഉത്തമം? മനസിന്‌ അതിനുള്ള ബലം കൂടി ഇല്ലായിരുന്നോ?

    ReplyDelete
  8. പ്രണയം ഒരു ലഹരിയാണ്
    അസ്വസ്ഥതയും , സ്വാര്‍ഥതയും എല്ലാം ചേര്‍ന്ന്
    മിക്കപ്പോഴും അത് നമ്മെ നീറുന്ന വേദനയിലൂടെ
    വിഭ്രമിപ്പിക്കുന്നു ...

    ReplyDelete
  9. പ്രണയം പല്ലിളിക്കുന്നു...... Pedippikkukayum cheyyunnundu...!

    Manoharam, ashamsakal...!!!

    ReplyDelete
  10. നന്നായിരിക്കുന്നു മനോജ്‌.....

    അങ്ങനെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കഴിയുന്നതും ഒരു ഭാഗ്യം,ല്ലേ?

    ReplyDelete
  11. itharam vedanakaliloode dhaaraalam kadannu poyittullathinaal ee vaedanayum ee vikkaaravum enikkum manassilaakum..nalla varikal..aashamsakal

    ReplyDelete