പ്രിയേ...കവിതേ....
വംശവും നാശവുമില്ലാത്തവളേ...
കനലിലും പൊടിക്കുന്നവളെ...
എന്നാണ്, എന്‍റെ നനവാര്‍ന്ന
ചതുപ്പിലും മുളപൊട്ടുക?
പ്രിയേ...കവിതേ....
ശവപറമ്പിലും കറുകനാമ്പായവളേ,
വിശപ്പിനൊപ്പം ലഹരിയായ്
നുരഞ്ഞവളെ.....
എന്നാണ്, എന്‍റെ തണുത്താറിയ
കഞ്ഞിവെള്ളത്തിലും, കണ്ണിരിനൊപ്പം
ഉപ്പായ് അലിയുക?
പ്രിയേ...കവിതേ...
മുഷിഞ്ഞ തോള്‍ സഞ്ചിക്കൊപ്പം
ഊരു തെണ്ടിയവളെ...
കടത്തിണ്ണയിലും, ചാരായഷാപ്പിലും
വ്യഭിചാരശാലയിലും
അന്തിയുറങ്ങിയവളെ...
ഏതു നട്ടപാതിരക്കാണ്
എന്‍റെ ചെറ്റകുടിലിന്‍റെ
വാതിലും മുട്ടുക ?
എന്നെങ്കിലും നിന്‍റെയും വാതിലില്‍ അവള്‍ മുട്ടും
ReplyDeleteഅതുവരെ ഇങ്ങനെ എന്തെങ്കിലും കുത്തികുറിക്കുക
നനായിരിക്കുന്നു ....എവിടെയൊക്കെയാണ് ഈ കവിത ..കടന്നു ചെല്ലുന്നത്
നന്‍മകള്‍ നേരുന്നു
നന്ദന
മനോജിന്‍റെ കവിതകള്‍ നന്നാവുന്നുണ്ട്...
ReplyDeleteഎന്നെ വിളിച്ചാരുന്നോ ???
ReplyDelete:)
വിളിച്ചിരുന്നല്ലോ.............
ReplyDeleteYes ...
ReplyDeleteIt knocked your door
hence the poem
fine writing
regards
sandhya