Friday, January 22, 2010

നാഗരികത



ഇല്ലായ്മയുടെ അടുക്കളപുരയില്‍
കടന്നു കൂടിയ മൂഷികന്‍
മിച്ചം വന്ന കപ്പകഷണവും
കരണ്ടു തീര്ക്കുന്നത് പോലെ
നീയെന്‍റെ ഗ്രാമത്തെ തിന്നു തീര്‍ക്കുന്നു.

വിശപ്പാറിയ മാര്‍ജരന്‍
മുന്നില്‍ ചാടിയ ഇരയെ
കൊല്ലാതെ കൊന്ന് രസിക്കും പോലെ
നീയെന്‍റെ സംസ്ക്കാരത്തെ
ഉന്‍മൂലനം ചെയ്യുന്നു..

നിന്‍റെ അണലീ ദംശനമേറ്റ്,
മെയ്യാകെ പൊട്ടിയൊലിച്ച്,
വികൃതയായ്, മൃതപ്രായയായ്
എന്‍റെ ഭാഷ...

നീ നീരുവലിച്ചൂറ്റി
നിര്‍ദയം കൊലച്ചെയ്ത്
ചതുപ്പില്‍ ചവിട്ടിയാഴ്ത്തിയ
എന്‍റെ പുഴ

ഞാനോ?
ഇപ്പോഴും
നിന്‍റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
ഭോഗാസക്തനായി,
വാലാട്ടി, റോന്തു ചുറ്റുന്നു

9 comments:

  1. ഞാനോ?
    ഇപ്പോഴും
    നിന്‍റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
    ഭോഗാസക്തനായി,
    വാലാട്ടി, റോന്തു ചുറ്റുന്നു ...........

    ReplyDelete
  2. നീയെന്‍റെ ഗ്രാമത്തെ തിന്നു തീര്‍ക്കുന്നു.
    നീയെന്‍റെ സംസ്ക്കാരത്തെ
    ഉന്‍മൂലനം ചെയ്യുന്നു..

    മെയ്യാകെ പൊട്ടിയൊലിച്ച്,
    വികൃതയായ്, മൃതപ്രായയായ്
    എന്‍റെ ഭാഷ...
    ചതുപ്പില്‍ ചവിട്ടിയാഴ്ത്തിയ
    എന്‍റെ പുഴ
    nice.....congra......

    ReplyDelete
  3. ലളിതമായ ഗ്രാമീണ ബിംബങ്ങള്‍....
    തെളിമയാര്‍ന്ന പദവിന്ന്യാസം...
    നിന്റെ കാവ്യപാത, ലാസ്യലോലുപതയില്‍ നിന്ന്
    ഇന്നിന്റെ വിഘടിതവീര്യത്തിലേക്ക്
    കടന്നു കയറുന്നുണ്ട്!!!
    ആശംസകള്‍...

    ReplyDelete
  4. ഞാനോ?
    ഇപ്പോഴും
    നിന്‍റെ തീണ്ടാരിപ്പുരക്കു മുമ്പില്‍,
    ഭോഗാസക്തനായി,
    വാലാട്ടി, റോന്തു ചുറ്റുന്നു
    ആശംസകള്‍...

    ReplyDelete
  5. മനോഹരമായിരിക്കുന്നു വരികള്‍...ആശയവും.....അഭിനന്ദനങ്ങള്‍!

    ReplyDelete
  6. ഈ റോന്തുചുറ്റലിൽ കാണുന്നതൊക്കെ ഭോഗിച്ച് ഭോഗിച്ച് അവസാനം
    മെയ്യാകെ പൊട്ടിയൊലിച്ച് പിന്നേയും വാലാട്ടി നിൽക്കുന്നതെന്തിന്.
    ഈ Word verification ഒഴിവാക്കണം
    settings----comments.----
    -------
    ----------
    need Word verification? ---no

    ReplyDelete