Thursday, February 4, 2010

വികസനം



പണ്ട്,
തൊടികള്‍ നിറയേ,
നല്ല മധുരമുള്ള
ഇളം പച്ച പുല്ലുകളായിരുന്നു.

എതോ അര്‍ദ്ധരാത്രിക്ക്
പടിഞ്ഞാറുനിന്നും വെട്ടിയ
ഇടിക്കാണ്, ചെറുകൂണുകള്‍
പൊട്ടിമുളച്ചത്.

ഇന്ന്,
തൊടികള്‍ നിറയെ,
നിരനിരയായ്
വിഷകൂണുകള്‍..

പ്രകൃതിയെയും കാലത്തേയും
വെല്ലുവിളിച്ച്,
തലയുയര്‍ത്തി .....

10 comments:

  1. ഇന്ന്,
    തൊടികള്‍ നിറയെ,
    നിരനിരയായ്
    വിഷകൂണുകള്‍..

    മനൊജേ,
    വികസനം എന്ന തലക്കെട്ട് ഒത്തിരിയിഷ്ടമായീ
    http://tomskonumadam.blogspot.com/

    ReplyDelete
  2. നന്നായിരിക്കുന്നു മനോജ്‌ ഈ വികസനം

    ReplyDelete
  3. Simple but meaningful and thought provoking

    ReplyDelete
  4. നമ്മുടെ നാടിനു അനുഗുണമല്ലാത്ത വികസനമാണ് പലപ്പോഴും ഇവിടെ
    നടപ്പാക്കുന്നത്..കുറഞ്ഞ വരികള്‍ കൊണ്ട് അതിനെതിരെ ഒരു
    പ്രതിഷേധം തന്നെ കവി അവതരിപ്പിച്ചിരിക്കുന്നു...
    ഇത്തരം പ്രതിഷേധ സ്വരങ്ങള്‍ വല്ലപ്പോഴുമെങ്കിലും ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു...

    ReplyDelete
  5. വിഷക്കൂണിന്റെ ആയുസ്സു പരിമിതമാണല്ലോയെന്ന് ഞാന്‍ ആശ്വസിക്കുന്നു.

    ReplyDelete
  6. എഴുത്തിലെ വിപ്ലവം, ആശംസ

    ReplyDelete
  7. vishakkoonu kollam.innale njanum koon kavithayileththi.pakshe innaanu ii vishakkoonu kandath

    ReplyDelete