Wednesday, March 24, 2010

മാവേ....പൂക്കില്ലേ?????????????




ഇനിയൊരിക്കലും കല്ലെറിയില്ല
ഉണ്ണിവിരിയും മുമ്പേ തന്നെ
അന്ത്രുമാപ്ലക്ക് വിറ്റ്
കാശു വാങ്ങില്ല
പുരക്കു നേരെ നീണ്ടെന്നു
പറഞ്ഞ് കൈ വെട്ടില്ല


നാളെ തന്നെ ഊഞ്ഞാലിടാം
ചോട്ടില്‍ തന്നെ ഉണ്ണിപുരകെട്ടാം
വേരായ വേരൊക്കെ ഉപ്പുവെച്ച്
നിറക്കാം*
അണ്ണാറകണ്ണനോടും വാലാട്ടികിളിയോടുമൊക്കെ
ചെങ്ങാത്തം കൂടാം

പുളിയന്‍ മാവേ....പുളിയന്‍ മാവേ....
കാലേ തന്നെ പൂക്കില്ലേ..?


ഉപ്പ് വെച്ച് കളിക്കുക: വേനലവധിക്കാലത്തെ ഒരു പ്രധാന കളിയായിരുന്നു..
Tags:


Share

6 comments:

  1. മാവൊക്കെ പൂത്തു.

    എല്ലാം കരിഞ്ഞും പോയി ഇത്തവണ...

    എങ്കിലും പഴയ മമ്പൂക്കാലവും
    കണ്ണിമാങ്ങാക്കാലവും
    മാമ്പഴക്കാലവും ഒക്കെ
    എന്നു മനസ്സിൽ നിറഞ്ഞു നിൽക്കും!

    ReplyDelete
  2. പൂവ്‌ എല്ലാം കരിഞ്ഞു അല്ലെ ജയന്‍ ,കാലാവസ്ഥാമാറ്റം ,ചൂട് കൂടി വരല്ലേ എന്താ ചെയ്യാ.

    മനോജ്‌ കവിത വായിച്ചു മാമ്പൂ കാലം ഓര്‍മവന്നു.

    ഷാജി ഖത്തര്‍.

    ReplyDelete
  3. ഇഷ്ടമായി.

    ഉപ്പു വച്ചു കളിയ്ക്കുന്ന കളി മനസ്സിലായില്ല

    ReplyDelete
  4. കുട്ടിക്കാലത്തേക്ക് അറിയാതെ പിച്ച വച്ച് പോയ്‌ ,ഉഞ്ഞാലും,ഉണ്ണിപുരയും എല്ലാം ഓര്‍മയില്‍ വന്നു നിറഞ്ഞു .ഓര്‍മകള്‍ക്ക് കൈയൊപ്പ്‌ ചാര്‍ത്തിയത്തിനു നന്ദി .

    ReplyDelete
  5. പൂത്തോ ഇക്കൊല്ലം?ഇല്ലല്ലോ?

    ReplyDelete
  6. കവിതകള്‍ വായിച്ചു. മനസ്സില്‍ തട്ടുന്നവ.

    ReplyDelete