Wednesday, July 14, 2010

കണ്ണനും രാധയും




പേര്, കണ്ണന്‍
എന്നായിരുന്നു.
ഓടക്കുഴലോ
പീലിത്തുണ്ടോ
ഇല്ലായിരുന്നെങ്കിലും
ഗോപികമാര്‍ക്ക്
പ്രിയപ്പെട്ടവനായിരുന്നു

പേര്, രാധ
എന്നായിരുന്നു.
ലീലകളാടിയത്
വൃന്ദാവനത്തിലോ
യമുനാത്തടത്തിലോ
വെച്ചായിരുന്നില്ല
എന്നിട്ടും,
ഹോട്ട് സെര്‍ച്ചില്‍
ഒന്നാമതെത്തി

കണ്ണന്‍ നല്ലവനായിരുന്നു,
കയ്യൊഴിഞ്ഞില്ല
"മധുര"ക്ക് എന്ന് പറഞ്ഞ്
"വിതുര" ക്ക് കൊണ്ടുപോയി

3 comments:

  1. കണ്ണന്‍ നല്ലവനായിരുന്നു,
    കയ്യൊഴിഞ്ഞില്ല
    "മധുര"ക്ക് എന്ന് പറഞ്ഞ്
    "വിതുര" ക്ക് കൊണ്ടുപോയി
    പ്രണയത്തിന്‍റേ ഉത്തരാധൂനിക പരിച്ചേദം... !!നല്ല കവിത... ആശംസകള്‍

    ReplyDelete
  2. എന്നാലും കണ്ണന്‍ നല്ലവനായിരുന്നു..!!
    ആശംസകള്‍..

    ReplyDelete