Tuesday, December 15, 2009

കരിനാഗങ്ങള്‍



ഇത്രമാത്രം
കരിനാഗങ്ങള്‍ എവിടെ നിന്നാണു
വന്നത്?

കൊടിയ വിഷത്തിന്റെ
രസസഞ്ചി പേറി
നിഴലിന്‍റെ മറപറ്റി
ഏതു മാണിക്ക്യകല്ലു തേടിയാണവ
ഇഴഞ്ഞു നീങ്ങുന്നത്?

കുറ്റികാട്ടിനുള്ളില്‍ നിന്നും
ഇലയനക്കം ഞാനും കേട്ടതാണ്......

ദംശനം.....ദംശനം.....ദംശനം.....

എത്രപേര്‍...?
എത്ര തവണ...?

സന്ധ്യയുടെ അവസാനതുള്ളി
രക്തവുമൂറ്റി, ദാഹം തീര്‍ത്ത്,
വിറകൊള്ളുന്ന കടല്‍...

വിയൊര്‍ത്തൊലിച്ച
കാറ്റിന്‍റെ ശീല്‍ക്കാരങ്ങള്‍...

ശാന്തം....ശാന്തം....ശാന്തം....

പൊട്ടിയൊലിക്കുന്ന വഴിവിളക്കിന്‍റെ
ചോട്ടില്‍
ഒട്ടിയ നോട്ടെണ്ണുന്ന
നീലിച്ച ശരീരം.

എത്ര പെട്ടന്നാണ്
രക്തധമനികളില്‍
വിഷം അരിച്ചു കയറിയത്..!

കണ്ണിലെ നക്ഷത്രങ്ങളെല്ലാം
അടര്‍ന്നു വീണത്!

വിവേകത്തിന്‍റെ പടമുരിഞ്ഞു
വികാരം ഫണം വിടര്‍ത്തിയത്!

പാതിപിളര്‍ന്ന നാവ് നീട്ടി,
ഇരുളോരം പറ്റി,
പഞ്ചാരമണലിലൂടെ,
മാണിക്യകല്ലു തേടി,
ഇഴഞ്ഞ്... ഇഴഞ്ഞ് ...ഇഴഞ്ഞ്

(ജുഹുവിലെ സ്ഥിരം കാഴ്ചയാണിത്..)

14 comments:

  1. സന്ധ്യയുടെ അവസാനതുള്ളി
    രക്തവുമൂറ്റി, ദാഹം തീര്‍ത്ത്,
    വിറകൊള്ളുന്ന കടല്‍...

    നല്ലപ്രയോഗങ്ങളുടെ നല്ലൊരിടം.
    (പടം ഇച്ചിരി പേടിപ്പിച്ചു ട്ടോ.. :))

    ReplyDelete
  2. നന്നായിരിക്കുന്നു

    ReplyDelete
  3. എത്ര പെട്ടന്നാണ്
    രക്തധമനികളില്‍
    വിഷം അരിച്ചു കയറിയത്..!

    കണ്ണിലെ നക്ഷത്രങ്ങളെല്ലാം
    അടര്‍ന്നു വീണത്!

    വിവേകത്തിന്‍റെ പടമുരിഞ്ഞു
    വികാരം ഫണം വിടര്‍ത്തിയത്



    ഇതിനൊന്നും അധികം സമയം വേണ്ടെന്നേ....

    നല്ല കവിത...!!!

    ReplyDelete
  4. പാവം കരിനാഗങ്ങള്‍
    ഇണയെത്തേടി
    ഇഴഞ്ഞിഴഞ്ഞ്
    ഒടുവില്‍
    സ്മൃതിയിലലിഞ്ഞ്
    അലിഞ്ഞലിഞ്ഞ്..
    ...
    നനായിരിയ്ക്കുന്നു..
    എവിടെയായിരുന്നു ഇത്രയും നാള്‍ ?

    ReplyDelete
  5. manoj,
    kollam.oru visha sarppathiinte saannidhyam anubhavappedunnu....
    abhinandanangal...

    ReplyDelete
  6. മാണിക്യംപോലെ തിളക്കമാര്‍ന്നത്....

    ReplyDelete
  7. ഇഴഞ്ഞ്... ഇഴഞ്ഞ് ...ഇഴഞ്ഞ് തനിയാവര്‍ത്തനത്തിനായ്................

    ReplyDelete
  8. നല്ല എഴുത്ത് , പേടിച്ചു! പേടിപ്പിച്ചു !

    ReplyDelete
  9. nannaayittund..thudarnnum ezhuthuka..abhinandanangal..!!

    ReplyDelete
  10. Ellaa Kavithakalilum sthrrethwam niyalaikkunnu. why?

    ReplyDelete
  11. very good poem
    showing the contemporory effects of snakes and the ocean.
    The fear is seen althorughout the poem.
    Beware while yopu step into the beach
    regards
    sandhya

    ReplyDelete