Thursday, December 24, 2009

തിരച്ചില്‍കശുമാവാറ്റിന്‍റെ
അഗ്നി പര്‍വ്വതം പുകയുന്ന,
ഗോവന്‍ ആന്‍റിയുടെ,
പൂമുഖത്ത്....

ജുഹു ബീച്ചിലെ
മുളംകാടിനുമുമ്പില്‍
ഊഴം കാത്തു നില്ക്കുന്ന
നിഴല്‍ രൂപങ്ങള്‍ക്കിടയില്‍...

റയില്‍വേ സ്റ്റേഷനിലെ
കോണിപടിക്കുതാഴെ
ചോരയൊട്ടിക്കിടക്കുന്ന
വെളുത്ത മുണ്ടിനടിയില്‍...

മനോരഞ്ജന്‍പാര്‍ക്കിലെ
ബോഗണ്‍വില്ലകള്‍ക്കിടയില്‍
ജീവിതമൂതി രസിക്കുന്ന
ചരസികളുടെ കൂട്ടത്തില്‍...

പീലഹൌസിലെ*
മോത്തി തിയ്യേറ്ററിനുള്ളില്‍
ചുറ്റി പുണര്‍ന്നു പുളയുന്ന
നിഴല്‍ ചിത്രങ്ങള്‍ക്കുമുമ്പില്‍...

ഇല്ല, ഇവിടെയൊന്നും...


റയില്‍വേ കോളണിയിലെ,
വിയര്‍പ്പു തങ്ങുന്ന
കുടുസ്സുമുറിയില്‍,
ചുണാ,മ്പടര്‍ന്നു ചിതറിയ
തറയില്‍,
ഇരുട്ടിനോടും നിശബ്ദതയോടും
സല്ലപിച്ച്,
സ്വപ്നങ്ങളോട് കലഹിച്ച്,
കിടപ്പുണ്ട്, ഞാന്‍...

*****************
പീലാഹൌസ് : മുംബയിലെ ഒരു വേശ്യാതെരുവ്

16 comments:

 1. "ജുഹു ബീച്ചിലെ
  മുളംകാടിനുമുമ്പില്‍
  ഊഴം കാത്തു നില്ക്കുന്ന
  നിഴല്‍ രൂപങ്ങള്‍ക്കിടയില്‍..."

  നല്ല ഭംഗിയുള്ള വരികള്‍. കവിത നന്നായി.

  ReplyDelete
 2. നല്ല കവിത....വരികള്‍ക്കിടയില്‍ താങ്കള്‍ കിടന്നു കറങ്ങുന്നു....അനുഭവത്തില്‍ ചാലിച്ച പരിചിത സ്ഥലങ്ങള്‍....

  ReplyDelete
 3. hii manoj...

  good work...

  congrats..

  Sanimattam

  ReplyDelete
 4. വായിച്ചപ്പോള്‍ എന്തോ അരുതായ്മകളുടെ നടുവിലൂടെ കടന്നു പോകുന്ന പ്രതീതി ....ഒടുക്കം ആകെ ഒരസ്വസ്ഥത.
  അതെ കവിത എഴുത്തില്‍ താങ്കള്‍ വിജയിച്ചു മനസ്സിനെ പിടിച്ചോന്നുലയ്ക്കാന്‍ ഈ കവിതയ്ക്കായി.
  കാല്‍നൂറ്റാണ്ടിനിടക്ക് പലവട്ടം കടന്നു പോയ മുംബേയ്
  അന്നും ഇന്നും നീറുന്ന ഒരേ കാഴ്ചകള്‍!
  പീലഹൌസിലെ നിഴല്‍ രൂപങ്ങള്‍!!

  ReplyDelete
 5. Your words are rhyming
  Congrats
  well written
  sandhya

  ReplyDelete
 6. നന്നായിരിക്കുന്നു.. ആശംസകള്‍...

  ReplyDelete
 7. ഇതിലെ ഒരു കാഴ്ച്ചയെപോലും കെടുത്തിവയ്ക്കാനാവില്ല മനോജിന്‌.... കാഴ്ച്ചയുടെ ചൂരും ചൂടും പൊതിഞ്ഞെടുത്ത്‌ മനോജ്‌ അന്തിക്ക്‌ റെയില്‍വെ കോളണിയിലെ വിയര്‍പ്പു തങ്ങുന്ന കുടുസ്സുമുറിയിലേക്ക്‌ കൂടണയുന്നു... അതുകൊണ്ടാണ്‌ ഈ വരികളില്‍ നിരയിട്ട വിയര്‍പ്പുതുള്ളികള്‍....

  ReplyDelete
 8. നന്ദി..വായിച്ചതിനു അഭിപ്രായമറിയിച്ചതിന്

  ReplyDelete
 9. ഗോവയിലെ, ജുഹൂ ബീച്ചിലെ, റെയില്‍വേ സ്‌റ്റേഷനിലെ, മനോരഞ്ജന്‍ പാര്‍ക്കിലെ, പില ഹൗസിലെ...... ഹൗ വലിയ കാനേഷുമാരി...... ഒന്നുനീട്ടിയിരുന്നെങ്കില്‍ ഒരു ഗവേഷണാത്മകപ്രബന്ധമാവുമായിരുന്നു. ഭാവനയും ഭാവും സംലയിക്കുമ്പോഴാണ് കവിതയുണ്ടാവുന്നത്. ഇവിടെ കേവലമായ നറേഷനാണ്. എത്രയും നീട്ടാവുന്നതും കുറുക്കാവുന്നതുമായ ആഖ്യാനം. ആകസ്മികമായി കവിതയിലടെ പോവേണ്ടിവന്നപ്പോള്‍ തോന്നുന്നത് ഇതാണ്. കവിതയെന്നു പേരു തെറ്റിവിളിച്ചുപോയത്.

  ReplyDelete
 10. എഴുത്ത് തുടരണം
  നന്മകൽ നേരുന്നു.

  ReplyDelete
 11. നന്നായിട്ടുണ്ട് കവിതകള്‍ ഞാന്‍ വായിക്കുന്നതെ കുറവാണ് എന്നാല്‍ താങ്കളുടെ കവിത മനസ്സിനെ സ്പര്‍ശിച്ചു സമൂഹത്തെയും മനസ്സിനെയും ഉണര്‍ത്തുന്ന കവിതകള്‍ എഴുതുക.

  ReplyDelete
 12. നന്നായി എഴുതി .വായനയുടെ സുഖം അത് തിര്ച്ചുകിട്ടിയ പോലെ ഒരുതോന്നല്‍ ....എഴുതിന്നു ആത്മാവുണ്ട് അതുപോലെ ലാളിത്യവും ..ഇനിയും എഴുതുക ദൈവം അനുഗ്രഹിക്കട്ടെ

  ReplyDelete
 13. dear,
  very nice, i just post in face book

  ReplyDelete