
പച്ചിലകള്‍ മുഴുവന്‍
പുളിയന്‍ ഉറുമ്പുകള്‍
തീറെഴുതി എടുത്തിരിക്കുന്നു..
ശിഖരങ്ങള്‍ തോറും
കയറി പറ്റിയിരിക്കുന്നു
ഇത്തിള്‍ കണ്ണികള്‍
വയറോഴിഞ്ഞാല്‍
ബഹളം വെച്ച് ,
വലിഞ്ഞു കയറി വരും
അണ്ണാറക്കൊട്ടന്മാര്‍
കൂടും കുടുംബവുമായി
കുടിയേറി പാര്‍ത്തിരിക്കുന്നു
അടക്കാക്കിളി കൂട്ടം
വിശ്രമത്തിന് എന്നെ പേരില്‍
അതിക്രമിച്ചു കടക്കുന്നു
പുള്ളും ചെമ്പോത്തും പനങ്കൂളനും
സ്വന്തം പറമ്പിലെ
ആഞ്ഞിലി വെട്ടി
പുരക്കൊരു വാതില്‍ വെക്കാന്‍
ആരെയൊക്കെ കുടിയോഴിപ്പിക്കണം ?
സ്വന്തം പറമ്പിലെ
ReplyDeleteആഞ്ഞിലി വെട്ടി
പുരക്കൊരു വാതില്‍ വെക്കാന്‍
ആരെയൊക്കെ കുടിയോഴിപ്പിക്കണം ?
കുടിയൊഴിപ്പിക്കാതെ, വാതിലുകളും മറകള്മില്ലാതെ നമ്മുടെ മനസ്സില്‍ ഒരു വീട് പണിയാന്‍ കഴിയുമോ?
ReplyDeleteനല്ല കവിത ഇഷ്ടായി...
ReplyDeleteഅഭിനന്ദനങ്ങൾ...
ഒന്നൂടെ ചോദിക്കുന്നു................
ReplyDeleteസ്വന്തം പറമ്പിലെ?
This comment has been removed by the author.
ReplyDeleteആ സ്വന്തം പറമ്പോ ? അവരും അതാ ചോദിക്കുന്നത് ?? കയ്യൂക്കുള്ളത് കൊണ്ട് ഭൂമി മുഴുവന്‍ മനുഷ്യരുടെ സ്വന്തമോ ?
ReplyDeleteഎല്ലാരും സ്വാർത്ഥരാന്നേ..
ReplyDeleteരമേഷ് ഭായിക്ക് സല്യൂട്ട്.
നൂറു സഹോദരരെ കൊന്നു ഞാന്‍ അഞ്ചു പേര് കുരുക്ഷേത്രം ജയിക്കാനായി എന്നാ പോലെ..
ReplyDelete