Wednesday, May 18, 2011

അഭയാര്‍ഥികള്‍




പച്ചിലകള്‍ മുഴുവന്‍
പുളിയന്‍ ഉറുമ്പുകള്‍
തീറെഴുതി എടുത്തിരിക്കുന്നു..

ശിഖരങ്ങള്‍ തോറും
കയറി പറ്റിയിരിക്കുന്നു
ഇത്തിള്‍ കണ്ണികള്‍

വയറോഴിഞ്ഞാല്‍
ബഹളം വെച്ച് ,
വലിഞ്ഞു കയറി വരും
അണ്ണാറക്കൊട്ടന്മാര്‍

കൂടും കുടുംബവുമായി
കുടിയേറി പാര്‍ത്തിരിക്കുന്നു
അടക്കാക്കിളി കൂട്ടം

വിശ്രമത്തിന് എന്നെ പേരില്‍
അതിക്രമിച്ചു കടക്കുന്നു
പുള്ളും ചെമ്പോത്തും പനങ്കൂളനും

സ്വന്തം പറമ്പിലെ
ആഞ്ഞിലി വെട്ടി
പുരക്കൊരു വാതില് വെക്കാന്‍
ആരെയൊക്കെ കുടിയോഴിപ്പിക്കണം ?

8 comments:

  1. സ്വന്തം പറമ്പിലെ
    ആഞ്ഞിലി വെട്ടി
    പുരക്കൊരു വാതില് വെക്കാന്‍
    ആരെയൊക്കെ കുടിയോഴിപ്പിക്കണം ?

    ReplyDelete
  2. കുടിയൊഴിപ്പിക്കാതെ, വാതിലുകളും മറകള്മില്ലാതെ നമ്മുടെ മനസ്സില്‍ ഒരു വീട് പണിയാന്‍ കഴിയുമോ?

    ReplyDelete
  3. നല്ല കവിത ഇഷ്ടായി...

    അഭിനന്ദനങ്ങൾ...

    ReplyDelete
  4. ഒന്നൂടെ ചോദിക്കുന്നു................
    സ്വന്തം പറമ്പിലെ?

    ReplyDelete
  5. ആ സ്വന്തം പറമ്പോ ? അവരും അതാ ചോദിക്കുന്നത് ?? കയ്യൂക്കുള്ളത് കൊണ്ട് ഭൂമി മുഴുവന്‍ മനുഷ്യരുടെ സ്വന്തമോ ?

    ReplyDelete
  6. എല്ലാരും സ്വാർത്ഥരാന്നേ..

    രമേഷ് ഭായിക്ക് സല്യൂട്ട്.

    ReplyDelete
  7. നൂറു സഹോദരരെ കൊന്നു ഞാന്‍ അഞ്ചു പേര്‍ കുരുക്ഷേത്രം ജയിക്കാനായി എന്നാ പോലെ..

    ReplyDelete