Wednesday, August 17, 2011

തുമ്പക്കുടം





അത്തപൂവിളിക്ക്
കാതോര്‍ത്തു
കണ്‍ നീട്ടി
ഒരു പാവം തുമ്പക്കുടം.

ഉള്ളിലുണ്ട്
കേട്ടറിഞ്ഞ ഓണശീലുകള്‍
ആരവങ്ങള്‍,
ആഹ്ലാദങ്ങള്‍...
ഇടവഴികള്‍ താണ്ടിയെത്തുന്ന
നന്മയുടെ ഓലകുട.

ഓരോ കാലൊച്ചയും
അടുത്തണയുമ്പോള്‍
ആശ്വസിക്കും.
കണ്ണടച്ച്,
പ്രാര്‍ത്ഥിച്ച്
കാത്തിരിക്കും
ഒരു ഉണ്ണികൈ സ്പര്‍ശം

പൂവട്ടിയില്‍
ഒരു രാത്രി
പൂക്കളത്തില്‍
ഒരു പകല്‍
അത്രയും മതി ...

തെക്കേ പറമ്പിലെ
തുമ്പ നാമ്പേ
നീ കിളിര്‍ത്തതു
ആണ്ടു തികയാത്ത മുത്തശ്ശിയുടെ
നെഞ്ചത്ത് തന്നെയായതു
നന്നായി
അലെങ്കില്‍ എന്നേ.......

5 comments:

  1. തെക്കേ പറമ്പിലെ
    തുമ്പ നാമ്പേ
    നീ കിളിര്‍ത്തതു
    ആണ്ടു തികയാത്ത മുത്തശ്ശിയുടെ
    നെഞ്ചത്ത് തന്നെയായതു
    നന്നായി
    അലെങ്കില്‍ എന്നേ.......

    ReplyDelete
  2. മുത്തശിയുടെ ശവകുടീരത്തില്‍ കിളിര്‍ത്തു നില്‍ക്കുന്ന തുമ്പ പൂവിനും അത്തം പത്തിന് ഒരു കഥ പറയാനുണ്ടാവും..ആ പഴയ മാവേലി നാടിന്റെ സമൃദ്ധമായ കാലത്തെപ്പറ്റി

    ReplyDelete
  3. നന്നായിട്ടുണ്ട്.

    (എന്റെ മുത്തശ്ശിയെ ഞാനും ഓർത്തു...
    ആണ്ടുപിറപ്പൊന്നാന്തി....http://www.jayandamodaran.blogspot.com/)

    ReplyDelete
  4. പൂവട്ടിയില്‍
    ഒരു രാത്രി
    പൂക്കളത്തില്‍
    ഒരു പകല്‍
    അത്രയും മതി .

    ReplyDelete