Wednesday, November 16, 2011

തനിനിറം





മഹാനഗരത്തിന്റെ ജട്ടിയുടെ
നിറമെന്താണ് ?

ജുഹുവില്‍ നിരന്നു നില്‍ക്കുന്ന
വേശ്യകളോട് ചോദിച്ചു.
"നഗരം ഒരു പെണ്ണല്ലേ
അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കറിയില്ല
വേണമെങ്കില്‍ നഗരത്തിലെ ഓരോ പുരുഷന്റെയും
ജട്ടിയുടെ നിറം പറഞ്ഞു തരാം."


മറാഠി,
മാര്‍വാഡി, മലബാറി, മദ്രാസി, പഞ്ചാബി, ഗുജറാത്തി,
ബീഹാറി, ബംഗാളി, ഭയ്യേ.....
എരിഞ്ഞമ്മര്‍ന്നിട്ടും,
പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
ഉയര്‍ത്തി പിടിച്ചവാള്‍
തെല്ലൊന്ന് ചലിപ്പിക്കാത്ത
ശിവജി പ്രതിമേ...

"ഗേറ്റ് വേ"യില്‍ അലഞ്ഞു നടക്കുന്ന
കാതറീന്‍ രാജകുമാരിയുടെ ആത്മാവേ..
ട്രാക്കില്‍ നിന്നും
മാംസ തുണ്ടുകള്‍ അടിച്ചു കൂട്ടുന്ന
ചരസ്സി നാഥുറാമേ...
പിലാ ഹൌസിലെ തിണ്ണയില്‍
വിറച്ചു വിറച്ചു കിടക്കുന്ന
പേരില്ലാത്ത എയിഡ്സ് രോഗീ..

പ്രായത്തിലും കൂടുതല്‍
ശരീരം വളര്‍ന്ന
കെട്ടിടങ്ങളെ......
കാറ്റേ......കടലേ ....തെരുവ് പൊറ്റകളെ ....
വയസ്സറിയിക്കാത്ത ചെടികള്‍ മാത്രമുള്ള
ഉദ്യാനങ്ങളെ ....
നിങ്ങള്‍ക്കറിയാമോ .........നിങ്ങള്‍ക്കറിയാമോ .........

അതിര് കടന്നെത്തിയ ചിതല്‍ കൂട്ടം
വേരോടെ വിഴുങ്ങിയ കോളി കോളനിയിലെ
ശേഷിച്ച വയസ്സി കാറ്റ്
പിറു റുത്തു.
"മഹാനഗരത്തിന് ജട്ടിയേ
ഇല്ല!
ഉള്ളത്
ഇടയ്ക്കിടെ ചോര പൂക്കുന്ന
യോനി മാത്രം !

6 comments:

  1. എരിഞ്ഞമ്മര്‍ന്നിട്ടും,
    പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
    ഉയര്‍ത്തി പിടിച്ചവാള്‍
    തെല്ലൊന്ന് ചലിപ്പിക്കാത്ത
    ശിവജി പ്രതിമേ...

    ഇഷ്ടായി

    ReplyDelete
  2. ഹോ ഉഗ്രന്‍. ചോര പൂക്കുന്ന യോനി മാത്രമുള്ള ഭോഗ നഗരം

    ReplyDelete
  3. അമ്മോ!!!
    ഒരു സസ്പെന്‍സ് ത്രില്ലര്‍ കവിത.
    കല കലക്കി

    ReplyDelete
  4. അതെ, ഈ മഹാനഗരം ഇപ്പോഴിങ്ങനെയാണ്.ചോര പൂക്കുന്ന യോനി മാത്രമുള്ള ഭോഗ നഗരം..
    നന്നായിട്ടുണ്ട് വരികൾ.

    ReplyDelete
  5. ഭയപ്പെടുത്തുന്ന നഗരകാഴ്ചകൾ.ആത്മാവിൽ നിന്നു തന്നെ.

    ReplyDelete