
ആകാശത്ത്
കൃഷ്ണ പരുന്ത് വട്ടം പറക്കുമ്പോള്‍
കൃഷ്ണ പാഹി...എന്ന്
കൈകൂപ്പണം .
പുഴുവിനെ ഉപദ്രവിക്കല്ലേ
മോനെ ...
ഏറ്റുമാന്നൂരപ്പന് എണ്ണയുമായുള്ള
പോക്കാ...
തെക്കേലെ കാഞ്ഞിരം വെട്ടിയാല്‍
പൊത്തിലെ മണിനാഗം
കോപിക്കില്ലേ ?
പടിഞ്ഞാറ്റയുടെ മുഖം മറയ്ക്കല്ലേ മക്കളെ ...
തേവരുടെ തേര് കാഴ്ച
അതിലൂടെയല്ലേ ...?
ഓര്‍മ്മയുടെ
കഞ്ഞിപ്പശ മുക്കിയ മല്ലില്‍
മറവിയുടെ വെറ്റിലക്കറ......
അച്ഛാ ...
ഈ മുത്തശ്ശിക്ക് ഭ്രാന്താ...?
ഓര്‍മ്മയുടെ
ReplyDeleteകഞ്ഞിപ്പശ മുക്കിയ മല്ലില്‍
മറവിയുടെ വെറ്റിലക്കറ......
കവിത നന്നായിട്ടുണ്ട് കേട്ടോ... ആശംസകള്‍..
ReplyDeleteപ്രകൃതിയെ സംരക്ഷിക്കാന്‍ ഇങ്ങനെ എന്തെല്ലാം മുത്തശ്ശി വാക്കുകള്‍...നന്നായിട്ടുണ്ട് ആശംസകള്‍...
ReplyDeleteമുത്തശ്ശിയുടെ ഓരോ വിശ്വാസങ്ങളല്ലേ..?
ReplyDeleteഅച്ഛാ ...
ReplyDeleteഈ മുത്തശ്ശിക്ക് ഭ്രാന്താ...?
നന്ദി........
ReplyDeleteഅച്ഛാ ...
ReplyDeleteഈ മുത്തശ്ശിക്ക് ഭ്രാന്താ...?