
കയ്യെത്താവുന്നിടത്തൊക്കെ
തണലൊരുക്കാറുണ്ട്
തന്നാലാവും വിധം
പൂക്കുകയും കായ്ക്കുകയും ചെയ്യാറുണ്ട്
തല ചായ്കാന്‍ ഇടം തേടി വന്നവര്‍ക്കൊക്കെ
വീടും വിരുന്നും ഒരുക്കിയിട്ടുണ്ട്
കാലം തെറ്റി വന്ന്
ഇളം പൂക്കളെയെല്ലാം
കൊഴിച്ചിട്ടും
മഴയോടോ ,
ഉണ്ണിക്കനികളെ മുഴുവന്‍
തള്ളി വീഴ്ത്തിയിട്ടിടും
കാറ്റിനോടോ
പരിഭവിച്ചിട്ടില്ല
പച്ചക്ക് നുറുങ്ങുമ്പോഴും
ഒരു കഷണം പോലും
പാഴായി പോകരുതെന്നേ
പ്രാര്‍ത്ഥിക്കൂ ..
തീര്‍ച്ചയായും
ചിത്ര ഗുപ്തന്റെ കണക്കു പുസ്തകത്തില്‍
മരങ്ങളുടെ സ്ഥാനം
സ്വര്‍ഗത്തില്‍ തന്നെ
അത് കൊണ്ടാണേ
മുറ്റത്ത് കോടി കായ്ച്ചു നില്ക്കുന്ന
മുവാണ്ടാനെ ഞാന്‍ ഇപ്പോഴേ
"റിസര്‍വ്" ചെയ്തത് !
അര്‍ത്ഥ സമ്പുഷ്ടമായ വരികള്‍ നിറഞ്ഞ കവിത വീണ്ടും..അഭിനന്ദനങ്ങള്‍
ReplyDeleteപച്ചക്ക് നുറുങ്ങുമ്പോഴും
ReplyDeleteഒരു കഷണം പോലും
പാഴായി പോകരുതെന്നേ
പ്രാര്‍ത്ഥിക്കൂ ..
വാക്കുകളുടെ വിന്യാസം മനോഹരം.
അവസാനത്തെ നാലുവരി മാറിയാലും നല്ല കവിത. പക്ഷെ ആ നാലുവരികള്‍ കവിതയ്ക്ക് ഒരു പ്രത്യേക മാനം നല്കി.
ReplyDeleteഅടുത്തിടെ വായിച്ചതില്‍ വളരെ മനോഹരം, തൃപ്തി നല്‍കിയത്.
ഉഗ്രന്‍ ....അല്ല..അത്യുഗ്രന്‍
പ്രിയ മനോജ് മേനോന് ഞെട്ടിച്ചു കളഞ്ഞല്ലോ...വായിച്ചു തുടങ്ങിയപ്പോള്‍ മൂവാണ്ടനെ കുറിച്ച് ഓര്‍ത്തില്ല.
ReplyDeleteമനോജ്,നല്ല കവിത.
ReplyDelete'നല്ല' എന്നതു ഒട്ടും കുറവായല്ല,ഉപയോഗിച്ചത്.
അമ്മക്കാഴ്ചകൾക്കു ശേഷം ഇപ്പോഴാണ് ഞാൻ ബ്ലോഗിൽ വന്നത്.
എല്ലാ കവിതകളും നന്നായിരിക്കുന്നു.
ഇതിലുള്ളത് തോന്ന്യ്യാക്ഷരങ്ങളല്ല, തോന്നി എഴുതിയ അക്ഷരങ്ങളാണ്.
ഇനിയും എഴുതുക.