
പുലരി വന്നു
കാറ്റിനെ കൂട് തുറന്ന് വിട്ടു
പൂക്കളെ കുലുക്കിയുണര്‍ത്തി
മഴയെ സ്കൂളിലേക്കും
വെയിലിനെ പാടത്തേക്കും
പറഞ്ഞു വിട്ടു ..
നട്ടുച്ച വന്നു
വഴി നീളെ വെളുത്ത പീലികള്‍ കൊഴിച്ചു .
പൂച്ചയെ പോലെ ഉത്തരത്തിലൂടെ
നുഴ്ന്നിറങ്ങി,
അടുക്കള പഴുതിലൂടെ പുറത്തു ചാടി ..
അന്തി വന്നു
ചെമ്പരത്തി കാട്ടിലെ ഇഴജാതി ക്കൊപ്പം
കരിയിലകളില്‍ ഒളിച്ചു കളിച്ചു
തുളസി ചോട്ടിലെ തിരി കൊത്തി
മേലോട്ടുയര്‍ന്നു
ആകാശത്തിലെ കൂരകള്‍ക്കെല്ലാം
തീപിടിച്ചു .
അതിനിടയില്‍ എന്തൊക്കെയാണ്
സംഭവിച്ചത് ?
ആരോക്കയോ മരണപ്പെട്ടു
പലരും പലരും കൊലചെയ്യപ്പെട്ടു
ചിലരെ കാണാതായി
മറ്റു ചിലര്‍ സ്വയമോടുങ്ങി .
നോക്കിക്കേ
വല്ല കൂസലും ഉണ്ടോയെന്ന്!!!
ഏതെങ്കിലും ഒരു ആക്രമണത്തില്‍
കാലത്തിനും പരിക്ക് പറ്റണം
അലെങ്കില്‍
ഒരു മറാരോഗം പിടിപെട്ടു
കിടപ്പിലാവണം..
നോക്കാമല്ലോ
അന്നും കാറ്റ് വീശുമോയെന്ന് ,
നട്ടുച്ച വഴി നീളെ വെളുത്ത പീലികള്‍
പോഴിക്കുമോ യെന്ന് ,
അന്നും
ആകാശത്തിലെ കൂരകള്‍ക്കെലാം
തീ പിടിക്കുമോയെന്ന് ...
ആര്‍ക്കാണ് കൂസലില്ലാത്തതെന്ന് മനസ്സിലായില്ല...
ReplyDeleteനല്ല വരികള്‍..
അഭിനന്ദനങ്ങള്‍...........
നോക്കാമല്ലോ
ReplyDeleteഅന്നും കാറ്റ് വീശുമോയെന്ന് ,
നട്ടുച്ച വഴി നീളെ വെളുത്ത പീലികള്‍
പോഴിക്കുമോ യെന്ന് ,
അന്നും
ആകാശത്തിലെ കൂരകള്‍ക്കെലാം
തീ പിടിക്കുമോയെന്ന് ...
നല്ല കവിത ...
കാലം അതിന്റെ പ്രയാണം തുടരുക തന്നെ ചെയ്യും
ഒരു കൂസലും ഇല്ലാതെ ...
നന്നായി പറഞ്ഞു ..ആശംസകള്‍
അന്നും കാറ്റ് വീശും. നട്ടുച്ച പീലി കൊഴിക്കുകയും ചെയ്യും.
ReplyDeleteനല്ല വരികള്‍. നല്ല കവിത.