
ഒരു മുല്ല വള്ളി
കുഞ്ഞി കൈ നീട്ടി
വിരല്‍ തുമ്പ് പിടിക്കുന്നതിലും ,
ഒരു അണ്ണാറക്കണ്ണന്
വാതോരാതെ ചിലച്ച് ,
വയറു നിറക്കുന്നതിലും
ഒരു കുറുമ്പി കാക്ക
ചുള്ളി കമ്പുകള്‍ കൂട്ടി വെച്ച്
കൂടൊരുക്കുന്നതിലും
ഒരു വായാടി കാറ്റ്
വേലിക്കപ്പുറം നിന്ന്
കിസ പറയുന്നതിലും
ഒരു കുസൃതി കുട്ടന്
താഴ്ന്ന ചില്ലകളില്‍ ഒന്നില്‍
ഊഞ്ഞാലാടി കളിക്കുന്നതിലും
സന്തോഷമെന്തുണ്ട്
ഒരു പാഴ്മരത്തിന്?
nice..
ReplyDeleteപാഴ്മരത്തിനും ഭൂമിയില്‍ സ്വന്തമായി ഒരു വ്യക്തിതം ഉണ്ട് ,അതിനും സന്തോഷിക്കാനുള്ള അവകാശമുണ്ട് , ആ കുഞ്ഞു സന്തോഷത്തിന്റെ ഒരു സുഖം .......
ReplyDeleteഅപ്പോഴത് പാഴ്മരമല്ലാതായി അല്ലെ..?
ReplyDeleteകൊളളാം
ReplyDeleteസന്തോഷമില്ലാത്ത പാഴ്മരം..പാവം
ReplyDelete