Friday, March 9, 2012

പാഴ്മരം




ഒരു മുല്ല വള്ളി
കുഞ്ഞി കൈ നീട്ടി
വിരല്‍ തുമ്പ് പിടിക്കുന്നതിലും ,

ഒരു അണ്ണാറക്കണ്ണന്‍
വാതോരാതെ ചിലച്ച് ,
വയറു നിറക്കുന്നതിലും

ഒരു കുറുമ്പി കാക്ക
ചുള്ളി കമ്പുകള്‍ കൂട്ടി വെച്ച്
കൂടൊരുക്കുന്നതിലും

ഒരു വായാടി കാറ്റ്
വേലിക്കപ്പുറം നിന്ന്
കിസ പറയുന്നതിലും

ഒരു കുസൃതി കുട്ടന്‍
താഴ്ന്ന ചില്ലകളില്‍ ഒന്നില്‍
ഊഞ്ഞാലാടി കളിക്കുന്നതിലും

സന്തോഷമെന്തുണ്ട്
ഒരു പാഴ്മരത്തിന്?

5 comments:

  1. പാഴ്മരത്തിനും ഭൂമിയില്‍ സ്വന്തമായി ഒരു വ്യക്തിതം ഉണ്ട് ,അതിനും സന്തോഷിക്കാനുള്ള അവകാശമുണ്ട് , ആ കുഞ്ഞു സന്തോഷത്തിന്‍റെ ഒരു സുഖം .......

    ReplyDelete
  2. അപ്പോഴത് പാഴ്മരമല്ലാതായി അല്ലെ..?

    ReplyDelete
  3. സന്തോഷമില്ലാത്ത പാഴ്മരം..പാവം

    ReplyDelete