ആ
ചോന്ന പൂവിനെ
ഇരുട്ടില്‍
കഴുത്തറത്തിട്ടത്
ആരായിരിക്കും ?
കാലില്‍ പുരണ്ട
പൂമ്പൊടിയുടെ തെളിവില്‍
പൂമ്പാറ്റയാണെന്ന് ...
ഇടയ്ക്കിടെ
വഴക്കിട്ടിരുന്നു വെന്ന
ദൃക്സാക്ഷി മൊഴിയില്‍
കാറ്റാണെന്ന്...
ഒരു കരിവണ്ട്
തണ്ടുകള്‍ക്കിടയിലൂടെ
പൂവിനെ ലക്ഷ്യമാക്കി
നീങ്ങിയിരുന്നുവേത്രേ !
ഇലകള്‍ ക്കടിയില്‍
അങ്ങിങ്ങ്
ഉറുമ്പിന് പറ്റങ്ങള്‍
തമ്പടിച്ചിരുന്നുവെത്രേ !
പകല്‍ മുഴവന്‍
വെളുക്കെ ചിരിച്ച്
കൂടെ തന്നെ ഉണ്ടായിരുന്ന
വെയിലിനെ
അന്തിക്ക് ശേഷം
കാന്മാനില്ലത്രേ !
ആ
ചോന്ന പൂവിനെ
ഇരുട്ടില്‍
കഴുത്തറത്തിട്ടത്
ഇവര്‍ ആരുമല്ലാതെ
ആരായിരിക്കും ?
ഒരു സി ബി ഐ അന്വേഷണം തന്നെ വേണമെന്ന് തോന്നുന്നു.
ReplyDeleteആ വായുപുത്രൻ തന്നെയായിരിക്കും; ചത്തതു പൂവല്ലേ?
ReplyDeleteഅനുമാനങ്ങള്‍ ഇഷ്ടം പോലെ..എന്നാലും ആരായിരിക്കും കഴുത്തറുത്തിട്ടത് ?
ReplyDeleteഇനിയും പല ചുവന്ന പൂക്കള്‍ വിരിയും എന്നാശ്വസിക്കാം
ReplyDeleteആരാണത് ചെയ്തത് .....
ReplyDeletenjanallallo.......?
ReplyDeleteഇനീപ്പോ ആത്മഹത്യ ആണെങ്കിലോ??? :o
ReplyDelete