Tuesday, January 22, 2013

കുഞ്ഞ്



നമ്മുക്കൊരു കുഞ്ഞിനെ വേണം
നീട്ടി കണ്ണെഴുതണം
വട്ടപ്പൊട്ട് തൊടേണം

പട്ടുനൂല്‍ ഇഴനെയ്ത കുഞ്ഞുടുപ്പ്
വേണം
കൈത്തണ്ട മറയെ കരിവള
വേണം
ചിരിക്കുമ്പോള്‍ കൂടെ ചിരിക്കേണം
കരയുമ്പോള്‍ നെഞ്ചോട് ചേര്‍ക്കേണം

നമ്മുക്കൊരു കുഞ്ഞിനെ വേണം

അല്ലാ,
അതിനെ എന്‍റെ വീട്ടിലേക്ക്
കൊണ്ട് വരാന്‍ എന്‍റെ,യവളോ
നിന്‍റെ വീട്ടിലേക്ക് കൊണ്ട് ചെല്ലാന്‍
നിന്‍റെ,യവനോ
സമ്മതിയ്ക്കുമോ?

9 comments:

  1. തോന്ന്യാ ചിന്തക്കൾ കൊള്ളാം
    ആശംസകൾ

    ReplyDelete
  2. അങ്ങനൊരു കുഞ്ഞ് വേണോ?

    എന്തായാലും കവിത നന്നായി

    ശുഭാശംസകള്...........‍

    ReplyDelete
  3. നമ്മുടെ മനസ്സില്‍ താലോലിക്കാം ,. പോരെ

    തോന്ന്യാസ ചിന്തകള്‍ അല്ലെ ,..അത് കൊണ്ട് കുഴപ്പമില്ല

    ReplyDelete
  4. കവിത നന്നായി

    ReplyDelete
  5. സംമാതിക്കില്ലാല്ലേ....

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. ആ കുഞ്ഞ് വളരട്ടെ നമ്മുടെ ഹൃദയത്തുടിപ്പ് ശ്രവിച്ച്, നമ്മുടെ ചൂടറിഞ്ഞ്, നമ്മുടെ ജീവനിൽ .... ആർക്കും പതിച്ച് കൊടുക്കാത്ത നമ്മുടെ ജീവനിൽ...

    ReplyDelete